Question:
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?
A10%
B50%
C90%
D100%
Answer:
C. 90%
Explanation:
തന്നിരിക്കുന്ന വസ്തുതകൾ:
- സൈക്കിളിന്റെ വിറ്റവില = 7200 രൂപ
- നഷ്ട % = 10
- കച്ചവടക്കാരൻ ആദ്യം ചെലവാക്കിയത് - 8000 രൂപ
ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില, എന്നത് ഇങ്ങനെ കൊടുക്കാം
ചെലവാക്കിയ 8000 രൂപയുടെ ? % ആണ് വിറ്റവിലയായ 7200 രൂപ
അതായത്,
8000 x ?% = 7200
8000 x (?/100) = 7200
? = (7200 x 100) / 8000
? = 7200 / 80
? = 720 / 8
? = 90