Question:

ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിലെ വേഗത എത്ര വർദ്ധിപ്പിക്കണം ?

A10 കി.മീ / മണിക്കൂർ

B20 കി.മീ / മണിക്കൂർ

C14 കി.മീ / മണിക്കൂർ

D15 കി.മീ / മണിക്കൂർ

Answer:

C. 14 കി.മീ / മണിക്കൂർ

Explanation:

മണിക്കൂറിൽ 56 കി.മീ. വേഗതയിൽ 5 മണിക്കൂർ സഞ്ചരിച്ചാൽ പിന്നിടുന്ന ദൂരം =വേഗത×സമയം =56×5= 280 കി.മീ 280 കി.മീ 4 മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ ആവശ്യമായ വേഗത =ദൂരം/സമയം=280/4 = 70 കി.മീ 70 - 56 = 14 കി.മീ / മണിക്കൂർ ബസ്സിലെ വേഗത വർദ്ധിപ്പിക്കണം


Related Questions:

ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?

ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മി. മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര ?

അനുവിൻ്റെ സ്പീഡ് സിനുവിനേക്കാൾ ഇരട്ടിയാണ്. ബിനുവിൻ്റെ വേഗതയുടെ മൂന്നിരട്ടിയാണ് സിനുവിന്. ബിനു തൻ്റെ യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുകയാണെങ്കിൽ, അതേ യാത്ര പൂർത്തിയാക്കാൻ അനുവിന് എത്ര മിനിറ്റ് എടുക്കും?

ചതുരാകൃതിയിലുള്ള ഒരു നീന്തൽകുളത്തിന് 40 മീ. നീളവും 30 മീ. വീതിയുമുണ്ട്. ഈ കുളത്തിന്റെ ഒരു കോണിൽ നിന്നും അതിന്റെ എതിർ കോൺ വരെ നീന്തണമെങ്കിൽ എത്ര ദൂരം നീന്തണം?

ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?