Question:

30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിന് ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കണ്ടി വരും ? മൈതാനത്തിന്

A150

B100

C120

D50

Answer:

A. 150

Explanation:

ചുറ്റളവ് = 3a = 3 × 30 = 90മീറ്റർ = 90 × 100 cm = 9000 cm ഒരു ചുവട് വെക്കുമ്പോൾ 60 cm പിന്നിടുന്നു എങ്കിൽ മൈതാനത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ വേണ്ട ചുവടുകളുടെ എണ്ണം = 9000/60 = 150


Related Questions:

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?

ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?