Question:

കുലശേഖര രാജാവിന്റെ കാലത്ത് പിറവികൊണ്ട ഒരു കലാരൂപമാണ് :

Aകൂടിയാട്ടം

Bചാക്യാർ കൂത്ത്

Cപടയണി

Dഓട്ടൻ തുള്ളൽ

Answer:

A. കൂടിയാട്ടം

Explanation:

കൂടിയാട്ടം

  • കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം
  • യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം (2001)
  •  'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ

  • ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം 
  • 'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം

  • കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം 
  • കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)
  •  മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം

  • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ
  • കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം
  • വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)

  • കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി 

  • മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം 


Related Questions:

താഴെ പറയുന്നതിൽ മോഹിനിയാട്ടത്തെ പറ്റി പരാമർശിക്കുന്ന ഗ്രന്ഥം ഏതാണ് ?

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏതാണ് ?

പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?