Question:

40 മീറ്റർ താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തവള 4 മിനിറ്റിൽ 8 മീറ്റർ കയറുമ്പോൾ അടുത്ത മിനിറ്റിൽ 3 മീറ്റർ ഇറങ്ങുന്നു. എങ്കിൽ തവള എത്രാമത്തെ മിനിറ്റിൽ കിണറിന്റെ മുകളിലെത്തും?

A39

B40

C37.5

D34

Answer:

C. 37.5

Explanation:

ആദ്യ 4 മിനുട്ടിൽ 8 മീറ്റർ കയറുന്നു എന്നാൽ അടുത്ത ഒരു മിനുട്ടിൽ 3 മീറ്റർ ഇറങ്ങും 5 മിനിറ്റിൽ കയറുന്നത് = 8 - 3 = 5 മീറ്റർ ആണ് കയറുന്നത് 35 മിനിറ്റിൽ കയറുന്നത് 35 മീറ്റർ, ബാക്കി കയറേണ്ട ദൂരം 5 മീറ്റർ 4 മിനിറ്റിൽ 8 മീറ്റർ കയറാം , 1 മിനുട്ടിൽ 2 മീറ്റർ കയറാം 5 മീറ്റർ ന് വേണ്ടി വരുന്ന സമയം 2.5 മിനിട്ട് ആണ്. ആകെ സമയം = 35+2.5 = 37.5 മിനിട്ട്


Related Questions:

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

3 പുരുഷന്മാർക്കും 4 കുട്ടികൾക്കും 7 ദിവസത്തിനുള്ളിൽ 756 രൂപ സമ്പാദിക്കാം, 11 പുരുഷന്മാർക്കും 13 കുട്ടികൾക്കും 8 ദിവസത്തിനുള്ളിൽ 3008 രൂപ സമ്പാദിക്കാൻ കഴിയും, എത്ര ദിവസത്തിനുള്ളിൽ 7 പുരുഷന്മാർക്കും 9 കുട്ടികൾക്കും 2480 രൂപ സമ്പാദിക്കാൻ കഴിയും?

A യും B യും ചേർന്ന് 20 ദിവസം കൊണ്ട് ഒരു പ്രവൃത്തി ചെയ്യാൻ കഴിയും. അവർ ഒരുമിച്ച് പ്രവൃത്തി ആരംഭിക്കുന്നു, പക്ഷേ പ്രവൃത്തി പൂർത്തിയാകുന്നതിന് 5 ദിവസം മുമ്പ് A യ്ക്ക് വിട്ടുപോകേണ്ടി വരുന്നു. ബാക്കിയുള്ള പ്രവൃത്തി 18 ദിവസം കൊണ്ട് പൂർത്തിയാക്കാൻ B യ്ക്ക് കഴിയുമെങ്കിൽ, B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കും?

12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻ ഇനി എത ആളുകൾ കൂടി വേണം?

8 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 3 പേർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?