Question:

1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?

Aസർ. സി. ശങ്കരൻ നായർ

Bസി. കരുണാകരമേനോൻ

Cആനന്ദമോഹൻ ബോസ്

Dസി. കുഞ്ഞിരാമമേനോൻ

Answer:

A. സർ. സി. ശങ്കരൻ നായർ

Explanation:

ചേറ്റൂർ ശങ്കരൻനായർ

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻനായർ.
  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ചു.
  • ഗാന്ധിയൻ സമരമാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം 'ഗാന്ധിയും അരാജകത്വവും"(Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചു.

Related Questions:

1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?

വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?

ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു ?

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

Who started Sanskrit Educational Centre called Tatva Prakasika Ashram at Calicut ?