App Logo

No.1 PSC Learning App

1M+ Downloads

സിക്കിൾ സെൽ അനീമിയ ഉള്ള ഒരു വ്യക്തിയ്ക്ക് .....

Aമലേറിയയ്ക്ക് കൂടുതൽ സാധ്യത

Bടൈഫോയിഡിന് കൂടുതൽ സാധ്യത

Cമലേറിയ വരാനുള്ള സാധ്യത കുറവാണ്

Dടൈഫോയ്ഡ് വരാനുള്ള സാധ്യത കുറവാണ്.

Answer:

C. മലേറിയ വരാനുള്ള സാധ്യത കുറവാണ്

Read Explanation:

അരിവാൾ രോഗം

  • മനുഷ്യരിൽ ക്രോമസോം നമ്പർ 11-ലെ ജീനിൻ്റെ തകരാർ കാരണമുണ്ടാകുന്ന ജനിതക രോഗം.
  • ഈ വൈകല്യത്തിന് കാരണം ഹിമോഗ്ലോബിനിലെ ബീറ്റാഗ്ലോബിൻ ശൃംഖലയിൽ ആറാം സ്ഥാനത്ത് ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ അമ്ലത്തിന് പകരം വാലീൻ വരുന്നതാണ്.
  • ഗ്ലോബിൻ മാംസ്യത്തിലെ അമിനോആസിഡിലെ ഈ മാറ്റത്തിനുകാരണം ബീറ്റാ ശൃംഖലയിലെ ആറാമത്തെ അമിനോ ആസിഡിനെ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സന്ദേശമായ GAG എന്ന കോഡ് ഉൽപ്പരിവർത്തനം സംഭവിച്ച് GUG എന്നായി മാറുന്നതാണ്.
  • ഇതു മൂലം ബീറ്റാ ശൃംഖലയിൽ ആറാമത് വരേണ്ട ഗ്ലൂട്ടാമിക് ആസിഡിന് പകരം അമിനോ ആസിഡ് ശൃംഖലയിൽ വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.
  • അങ്ങനെ ഉൽപ്പരിവർത്തനം സംഭവിച്ച ഹീമോഗ്ലോബിൻ കുറഞ്ഞ ഓക്സിജൻ മാത്രമുള്ള സാഹചര്യത്തിൽ പോളിമറൈസേഷന് വിധേയമാവുകയും ചുവന്ന രക്താണുക്കൾക്ക് അവയുടെ അവതല (Biconcave) രൂപത്തിൽ മാറ്റം സംഭവിച്ച് അരിവാൾ ആകൃതിയിലാവുകയും ചെയ്യുന്നു
  • അരുണ രക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാൽ ശരിയായ വിധത്തിലുള്ള ഓക്‌സിജൻ സംവഹനം നടക്കാത്ത രോഗമാണ് അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ)
  • അരുണ രക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാൽ സിക്കിൾ സെൽ അനീമിയ ഉള്ള ഒരു വ്യക്തിയ്ക്ക് മലേറിയ വരാനുള്ള സാധ്യത കുറവാണ്.
  • കേരളത്തിൽ അരിവാൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗം - വയനാട്,പാലക്കാട് ജില്ലകളിലെ ആദിവാസികൾ

Related Questions:

സിക്കിൽ സെൽ അനീമിയ രോഗികളെ ബാധിക്കാത്ത രോഗം ഏതാണ് ?

In human 47 number of chromosomes (44 + XXY) is resulted in

ലിംഗക്രോമോസോമുകളിൽ ഒന്നു കറയുന്നതുമൂലമുണ്ടാകുന്ന വൈകല്യം :

പേശി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതിരിക്കുക ,എഴുതാനും സംസാരിക്കാനും സാധിക്കാതെ വരുക ,കൈവിറയൽ എന്നീ ലക്ഷണങ്ങളുള്ള രോഗം ഏത്?

Disease due to monosomic condition