Question:

150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 60km/hr വേഗത്തിൽ സഞ്ചരിച്ച് 30 സെക്കൻഡുകൊണ്ട് ഒരു പാലത്തിനെ കടക്കുന്നു. പാലത്തിന്റെ നീളം എത്ര?

A.2km

B500m

C3.5km

D350m

Answer:

D. 350m

Explanation:

ദൂരം = വേഗം × സമയം = 60km/hr × 30sec = 60 ×5/18 × 30 = 500 മീറ്റർ പാലത്തിൻറെ നീളം = ദൂരം - തീവണ്ടിയുടെ നീളം 500 - 150 = 350m


Related Questions:

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

ഒരു മിനിറ്റിന്റെ എത്ര ഭാഗമാണ് 5 സെക്കൻഡ്?

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?

രാമു തന്റെ ജോലിസ്ഥലത്തുനിന്നും 200 km അകലെയുള്ള വീട്ടിലെത്തി അമ്മയോടു പറഞ്ഞു. “ഞാൻ യാത്രയുടെ വേഗത 10 km കൂടി വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്താമായിരുന്നു'' എങ്കിൽ രാമു സഞ്ചരിച്ച വേഗത എത്ര ?

മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?