Question:

ഒരു ട്രെയിൻ 18 സെക്കൻഡിനുള്ളിൽ ഒരു പാലം കടന്നു പോകുന്നു. പാലത്തിന് മുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ 10 സെക്കന്റിനുള്ളിൽ കടന്നു പോകുന്നു . ട്രെയിനിന്റെ വേഗത 90 km/hr ആണെങ്കിൽ പാലത്തിന്റെ നീളം എത്ര?

A150 m

B250 m

C300 m

D200 m

Answer:

D. 200 m

Explanation:

പാലത്തിനു മുകളിൽ നിൽക്കുന്ന മനുഷ്യനെ കടന്നുപോകുന്നതിന് 90 km/hr വേഗതയുള്ള ട്രെയിൻ 10 സെക്കൻഡ് എടുക്കുന്നു ട്രെയിനിന്റെ നീളം = വേഗത × സമയം = 90 × 5/18 × 10 { വേഗത km/hr ൽ ആണ് തന്നിരിക്കുന്നത് ഇതിനെ m/s ൽ മാറ്റുന്നതിന് 18/5 കൊണ്ട് തന്നിരിക്കുന്ന വേഗതയെ ഗുണിക്കുക } = 250 മീറ്റർ ട്രെയിനിന്റെ നീളം 250 മീറ്റർ ആണ് പാലത്തിന്റെ നീളം X മീറ്റർ എന്ന് എടുത്താൽ പാലത്തിന്റെ നീളം + ട്രെയിനിന്റെ നീളം = ട്രെയിനിന്റെ വേഗത × പാലത്തിനെ കടന്നുപോകാൻ എടുക്കുന്ന സമയം X + 250 = 90 × 5/18 × 18 X + 250 = 450 X = 450 - 250 = 200 മീറ്റർ പാലത്തിന്റെ നീളം = 200 മീറ്റർ


Related Questions:

രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

രാവിലെ 9 മണിക്ക് സ്റ്റേഷൻ A യിൽ നിന്ന് സ്റ്റേഷൻ B യിലേക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ, ഒരു ട്രെയിൻ പുറപ്പെടുന്നു. 2 മണിക്കൂറിന് ശേഷം, മറ്റൊരു ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ A യിലേക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ പുറപ്പെടുന്നു. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം 320 കിലോമീറ്ററാണെങ്കിൽ, ഏത് സമയത്താണ് ട്രെയിനുകൾ ഒരുമിച്ചെത്തുന്നത്?

The length of the bridge, which a train 130 meters long and travelling at 45 km/hr can cross in 30 seconds is :

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി. മീ. അകലെയുള്ള നഗരത്തിലേക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയത്. എങ്കിൽ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത് ?