Question:

ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലുളളതും കേന്ദ്രികൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് ?

Aമുതലാളിത്ത സമ്പത്ത് വ്യവസ്ഥ

Bമിശ്ര സമ്പത്ത് വ്യവസ്ഥ

Cസോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

C. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

Explanation:

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ (Socialist Economy)

  • ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമു ഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ്‌ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ.

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയിൽ സര്‍ക്കാര്‍ നിയ്യന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസുത്രണ വിഭാഗമാണ് ഇവ തീരുമാനിക്കുന്നത് :

  • എന്ത് ഉൽപാദിപ്പിക്കണം ?
  • എങ്ങനെ ഉൽപാദിപ്പിക്കണം ?
  • ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം?

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ് വ്യവസ്ഥ (Centrally Planned Economy) എന്ന പേരിലും അറിയപ്പെടുന്നു.


Related Questions:

ഒരു രാജ്യത്ത് മൂലധനം മറ്റൊരു രാജ്യത്തെ കമ്പനി , ഭൂമി , ഓഹരി ഇവയിൽ നിക്ഷേപിക്കുന്നത് അറിയപ്പെടുന്നത് ?

ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?

1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?