Question:

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിപ്രകാരം , ഇനി പറയുന്നവയിൽ ഏത് വാദമാണ് ശരിയല്ലാത്തത് ?

Aഭരണഘടനാ കൺവെൻഷനോ ഭരണഘടനാ അസംബ്ലിയോ പോലുള്ള ഒരു പ്രത്യേക ബോഡിക്ക് വ്യവസ്ഥയില്ല.

Bഭരണഘടനാ ഭേദഗതിക്ക് തുടക്കം കുറിക്കുവാനുള്ള അധികാരം പാർലമെന്റിന്റേതാണ്. അതായത് സംസ്ഥാനങ്ങളിൽ നിയമസഭാ സമിതികൾ സൃഷ്ടിക്കുകയും നിർത്തലാക്കുകയും ചെയ്യുന്നത്.

Cഭരണഘടനാ ഭേദഗതി ചെയ്യാൻ ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല, അത് സംസ്ഥാന നിയമസഭകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനും

Dഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ബുദ്ധിമുട്ടായ അവസരങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും സംയുക്ത മീറ്റിംഗ് നടത്താൻ വ്യവസ്ഥയുണ്ട്.

Answer:

D. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ബുദ്ധിമുട്ടായ അവസരങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും സംയുക്ത മീറ്റിംഗ് നടത്താൻ വ്യവസ്ഥയുണ്ട്.


Related Questions:

വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി

(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി

(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് പൗരത്വ (ഭേദഗതി) നിയമം

2. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു.

3. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു

ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?

വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി വഴിയാണ്?