Question:
കാർഷികാദായ നികുതി, ഭൂനികുതി , കെട്ടിട നികുതി എന്നിവയെ പറ്റിയുള്ള നിയമ നിർമാണത്തിനുള്ള അധികാരം ഭരണഘടനാ പ്രകാരം ആരിലാണ് പ്രാഥമികമായി നിഷിപ്തമായിരിക്കുന്നുത് ?
Aപാർലമെൻറ്നു
Bനിയമസഭകൾക്കു
Cപാർലമെൻറ്നും നിയമസഭകൾക്കും
Dപാർലമെൻറ്നും നിയമസഭകൾക്കും കഴിയില്ല
Answer:
B. നിയമസഭകൾക്കു
Explanation:
കാർഷികാദായ നികുതി, ഭൂനികുതി , കെട്ടിട നികുതി എന്നിവ സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളായതിനാൽ പ്രാഥമികമായി അവയുടെ നിയമനിർമാണത്തിന് അധികാരം സംസ്ഥാനങ്ങളുടെ നിയമസഭകൾക്കാണ്. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ ആർട്ടിക്കിൾ 249 പ്രകാരം ദേശീയ താൽപ്പര്യപ്രകാരം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് നിയമനിർമ്മാണം നടത്താനുള്ള അധികാരം പാർലമെന്റിന് നൽകുന്നുണ്ട്.