Question:

2023-ലെ കണക്കനുസരിച്ച് സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ളത് വ്യാഴത്തിനാണ് (Jupiter). ജൂപ്പിറ്ററിന്റെ നിലവിലുള്ള ഉപഗ്രഹങ്ങളുടെ എണ്ണം.

A92

B78

C64

D32

Answer:

A. 92

Explanation:

വ്യാഴം

  • സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ആണ്  ഉപഗ്രഹങ്ങളുടെയും രാജാവ്.
  • വ്യാഴത്തിനുചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങളെക്കൂടി ബഹിരാകാശശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തി.
  • ഇതോടെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം ശനിയിൽനിന്ന് വാതകഭീമനായ വ്യാഴം സ്വന്തമാക്കി.
  • 92 ഉപഗ്രഹങ്ങളാണ് വ്യാഴത്തിനുള്ളത്.
  • ശനിക്ക് 83 എണ്ണം.
  • വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ സയൻസിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേഡാണ് കണ്ടെത്തലിനുപിന്നിൽ.






Related Questions:

Which of the following is known as rolling planet or lying planet?

സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം ഏതാണ് ?

പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?

പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :

സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?