Question:

ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി എത്ര ?

A21 ദിവസം

B28 ദിവസം

C30 ദിവസം

D15 ദിവസം

Answer:

C. 30 ദിവസം

Explanation:

അദ്ധ്യയം 4 ഗാർഹിക പീഡന നിരോധന നിയമം 2005 ലാണ് പരിഹാര ഉത്തരവുകൾ നേടുന്നതിനുള്ള നടപടിക്രമത്തെ കുറിച്ച് പറയുന്നത്. വകുപ്പ് 29 ലാണ് അപ്പീലിനെ കുറിച്ച് പ്രതിപാധിക്കുന്നത് . മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ,അതാതു സംഗതിപോലെ ,പീഡിപ്പിക്കപ്പെട്ട ആൾക്കോ എതിർകക്ഷിക്കോ നൽകുന്ന തീയതിയിൽ ഇതാണോ ഒടുവിലുള്ളത് അന്നു തൊട്ട് 30 ദിവസത്തിനുള്ളിൽ സെഷൻസ് കോടതിയിൽ അപ്പീൽ കൊടുക്കാവുന്നതാണ്.


Related Questions:

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :

' Juvenile justice Amendment Act ' ലോക്സഭയിൽ പാസാക്കിയത് ?

കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ:

ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ?