Question:
ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര രാജ്യം
- ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്
- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്
AAll of the above ((i), (ii)
BOnly (iii)
COnly (i) and (iii)
DOnly (ii)
Answer:
B. Only (iii)
Explanation:
- ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന തത്വങ്ങളും മൂല്യങ്ങളുമാണ് 'ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍' എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്.
- പരമാധികാരം, മതേതരത്വം, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ ആശയങ്ങള്‍ ഇത് മുന്നോട്ട് വെക്കുന്നു.
- 1976 ഡിസംബര്‍ 18-ന് ഒരിക്കല്‍ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. അടിയന്തരവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഭരണഘടനയുടെ നാല്‍പ്പത്തിരണ്ടാം ഭേദഗതി നടത്തി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു.
- ഈ ഭേദഗതിയിലൂടെ, പരമാധികാരം, ജനാധിപത്യം (Sovereign and democratic) എന്നീ വാക്കുകള്‍ക്കിടയില്‍ സോഷ്യലിസ്റ്റ്, മതേതര (socialist & secular) എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു.
- രാഷ്ട്രത്തിന്റെ ഐക്യം (unity of the Nation ) എന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും( unity and integrity of the Nation) എന്നാക്കി മാറ്റുകയും ചെയ്തു.