App Logo

No.1 PSC Learning App

1M+ Downloads

WHO അനുസരിച്ച് Omicron ............ ആണ്.

Aഉയർന്ന അളവിലുള്ള മ്യൂട്ടേഷനുകളുള്ള വളരെ വ്യത്യസ്തമായ വേരിയന്റ്

Bകുറഞ്ഞ പ്രതിരോധശേഷി

Cകുറഞ്ഞ ട്രാൻസ്മിസിബിലിറ്റി

Dതാൽപ്പര്യത്തിന്റെ വേരിയന്റ് (VOI)

Answer:

A. ഉയർന്ന അളവിലുള്ള മ്യൂട്ടേഷനുകളുള്ള വളരെ വ്യത്യസ്തമായ വേരിയന്റ്

Read Explanation:

ഒമിക്രോണ്‍

  • കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം.
  • ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം.
  • ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്.
  • 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
  • ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകള്‍ ചൈനയിലെ വ്യക്തികള്‍ക്ക് നല്‍കുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാല്‍ ആ രണ്ട് വാക്കുകള്‍ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോണ്‍ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നല്‍കുകയായിരുന്നു. 
  • ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍(Variants of concern) എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



Related Questions:

ഇന്ത്യയിൽ അവസാനമായി വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്?

രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:

പകർച്ചവ്യാധികളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.

2.സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്.

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?

സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത് ?