Question:
അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്?
Aകാവേരി
Bഗോദാവരി
Cഗംഗ
Dകൃഷ്ണ
Answer:
D. കൃഷ്ണ
Explanation:
കൃഷ്ണ നദി
- ഉത്ഭവം - മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ
- ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദിദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി
- ഏകദേശം 1400 കിലോമീറ്റർ നീളം.
- കൃഷ്ണ നദിയിലാണ് പ്രശസ്തമായ നാഗാർജുനസാഗർ ഡാം നിർമിച്ചിരിക്കുന്നത്.
- മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീതീരം
- ശ്രീശൈലം പദ്ധതി കൃഷ്ണ നദിയിലാണ്
- അൽമാട്ടി ഡാം കൃഷ്ണ നദിയിലാണ്
- അൽമാട്ടി ഡാം ലാൽ ബഹാദൂർ ശാസ്ത്രി അണക്കെട്ട് എന്നും അറിയപ്പെടുന്നു
- തെലുങ്കുഗംഗ എന്നറിയപ്പെടുന്നത് - കൃഷ്ണ
- കൃഷ്ണ നദിയില്‍ നിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തെലുങ്കുഗംഗ പദ്ധതി
താഴെ നൽകിയിട്ടുള്ള സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ് കൃഷ്ണാ നദി:
- മഹാരാഷ്ട്ര
- കർണാടക
- തെലങ്കാന
- ആന്ധ്രാപ്രദേശ്
പ്രധാന പോഷകനദികൾ :
ദൂതഗംഗ:
- മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നിന്ന് ഉത്ഭവിക്കുന്ന ദൂതഗംഗ കർണാടകയിലെ കോലാപ്പൂർ, ബെൽഗാം ജില്ലകളിലൂടെ ഒഴുകി കൃഷ്ണയിൽ എത്തുന്നു
പഞ്ചഗംഗ:
-
കസാരി, കുംബി, തുൾസി, ഭോഗവതി എന്നീ നദികളുടെ സംഗമമാണ് മഹാരാഷ്ട്രയിലെ പഞ്ചഗംഗ നദി. മഹാരാഷ്ട്രയിൽവച്ച് ഇത് കൃഷ്ണയുമായി ചേരുന്നു.
കൊയ്‌ന നദി:
- മഹാരാഷ്ട്രയുടെ "ജീവനാഡി" എന്നറിയപ്പെടുന്ന നദിയാണ് കൊയ്‌ന.
- മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ ഉദ്ഭവിക്കുന്ന ഈ നദി തെക്കോട്ടൊഴുകി കർണാടകത്തിലെത്തുന്നു.
- മഹാരാഷ്ട്ര-കർണാടക അതിർത്തിയ്ക്കടുത്തുവച്ചാണ് ഇത് കൃഷ്ണയിൽ ചേരുന്നത്.
- ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 'കൊയ്‌ന ജലവൈദ്യുത പദ്ധതി' ഈ നദിയിലാണ്.
ഭീമ:
- മഹാരാഷ്ട്രയിലെ പൂണെയ്ക്കടുത്തുള്ള ഭീമശങ്കറിൽ നിന്നാണ് 861 കിലോമീറ്റർ നീളമുള്ള ഭീമ നദിയുടെ ഉദ്ഭവം.
- വടക്കുകിഴക്കേ ദിശയിൽ ഒഴുകുന്ന ഭീമ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകിയ ശേഷം കൃഷ്ണ നദിയുമായി കൂടിച്ചേരുന്നു
മുസി:
- ഇതിന്റെ കരയിലാണ് ഹൈദരാബാദ് നഗരം സ്ഥിതിചെയ്യുന്നത്.
- ആന്ധ്രയിൽവച്ച് മുസി കൃഷ്ണയിൽ ചേരുന്നു.
- ഹിമയത് സാഗർ, ഒസ്മാൻ സാഗർ എന്നീ കൃതിമ തടാകങ്ങൾ ഈ നദിയിലെ വെള്ളം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
മാലപ്രഭ, തുംഗഭദ്ര:
- കൃഷ്ണ നദിയുടെ വലതുഭാഗത്തുള്ള പ്രധാന പോഷകനദികളാണ് മാലപ്രഭ, തുംഗഭദ്ര എന്നിവ.
- കർണാടകയിലെ ബെൽഗാം ജില്ലയിൽനിന്നാണ് മാലപ്രഭ ഉദ്ഭവിക്കുന്നത്.
- അവിടെനിന്ന് കിഴക്കോട്ട് ഒഴുകി ബാഗാൽകോട്ട് ജില്ലയിൽവച്ച് ഇത് കൃഷ്ണയുമായി കൂടിച്ചേരുന്നു.
- തുംഗ, ഭദ്ര എന്നീ രണ്ടു നദികളായിട്ടാണ് തുംഗഭദ്രയുടെ തുടക്കം.
- ഇവ രണ്ടും ഒരുമിച്ച് കിഴക്കോട്ടൊഴുകി ആന്ധ്രാപ്രദേശിൽവച്ച് കൃഷ്ണയുമായി ചേരുന്നു.