അഭിഭാഷകനും നിയമജ്ഞനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു
ആനി ബസന്റിനൊപ്പം ഹോം റൂൾ പ്രസ്ഥാനം സ്ഥാപിച്ചു.
ആനി ബസന്റ് തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ സുബ്രഹ്മണ്യ അയ്യർ വൈസ് പ്രസിഡണ്ട് ആയിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസാകുന്ന ആദ്യ ഇന്ത്യക്കാരനായി.
അദ്ദേഹത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തിന് നൈറ്റ് പദവി (Knighthood) ലഭിച്ചെങ്കിലും ഡോ. ബസന്റിനെ തടവിലാക്കിയതിനെതിരായ പ്രതിഷേധ സൂചകമായി അദ്ദേഹം അത് തിരികെ നൽകി.
1893-ൽ ദിവാൻ ബഹാദൂർ എന്ന പദവി അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നൂ.
"ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികൻ" എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അബ്ബാസ് ത്യാബ്ജി
ഗുജറാത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും , മഹാത്മാഗാന്ധിയുടെ സഹചാരിയും ആയിരുന്നു.
ബറോഡ സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ദേഹത്തെ ഒരു സ്വതന്ത്ര വസ്തുതാന്വേഷണ സമിതിയുടെ ചെയർമാനായി നിയമിച്ചു.
ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ ചെറുമകനാണ് ചരിത്രകാരൻ ഇർഫാൻ ഹബീബ്.
സുരേന്ദ്രനാഥ ബാനർജി
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു ബാനർജി.
1871 സിവിൽ സർവ്വീസ് പരീക്ഷ ജയിച്ച ബാനർജി, സിൽഹട്ട് എന്ന സ്ഥലത്ത് അസിസ്റ്റന്റ് മജിസ്ട്രേട്ടായി നിയോഗിക്കപ്പെട്ടു.
എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ സിവിൽ സർവ്വീസിൽ നിന്നും നീക്കം ചെയ്തു.
1876 ജൂലൈ 26ന് അദ്ദേഹം ഇന്ത്യൻ അസ്സോസ്സിയേഷൻ എന്ന സംഘടനക്ക് രൂപം നൽകി.
രണ്ടു തവണ ബാനർജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1895 ലെ പൂനെ സമ്മേളനത്തിലും, 1902 ലെ അഹമ്മദാബാദ് സമ്മേളനത്തിലുമാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
'ബംഗാളിന്റെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നു.
കെ പി കേശവമേനോൻ
മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി
'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് - 1951
കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966
'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.