Question:
എച്ച്ഐവി മൂലമാണ് എയ്ഡ്സ് ഉണ്ടാകുന്നത്. താഴെപ്പറയുന്നവയിൽ, എച്ച്ഐവി പകരാനുള്ള മാർഗമല്ലാത്തത് ഏതാണ്?
Aമലിനമായ രക്തത്തിന്റെ രക്തം സ്വീകരിക്കൽ.
Bരോഗം ബാധിച്ച സൂചികൾ പങ്കിടുന്നു.
Cരോഗം ബാധിച്ചവരുമായി കൈ കുലുക്കുന്നു.
Dരോഗബാധിതരുമായുള്ള ലൈംഗിക ബന്ധം
Answer:
C. രോഗം ബാധിച്ചവരുമായി കൈ കുലുക്കുന്നു.
Explanation:
ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ വൈറസ് (Retro Virus) ആണ് എയ്‌ഡ്‌സ് വൈറസ്.
1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo) ആണ് എയ്‌ഡ്‌സ് രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്.
ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (Human Immuno Deficiency Virus) എന്ന വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വർഗ്ഗത്തിൽ പെട്ടതാണ്.
എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരി ശോധന എലിസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay)
എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്. വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം. അമേരിക്ക (1981 ജൂൺ 5)
ഇന്ത്യയിൽ ആദ്യം എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത് - ചെന്നൈ (1986) .
കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യ പ്പെട്ട ജില്ല പത്തനംതിട്ട