Question:

അജയന് വിജയനേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടിയാകും എങ്കിൽ വിജയന്റെ വയസ്സ് എത്ര

A5

B12

C9

D7

Answer:

C. 9

Explanation:

അജയൻ - വിജയൻ= 10 അടുത്തവർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടിയാകും അടുത്തവർഷം വിജയന്റെ വയസ്സ് X ആയാൽ അജയന്റെ വയസ്സ് = 2X വയസ്സുകളുടെ വ്യത്യാസം എപ്പോഴും തുല്യമായിരിക്കും 2X - X = 10 X = 10 വിജയന്റെ ഇപ്പോഴത്തെ വയസ്സ് = X - 1 = 9


Related Questions:

മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴി യുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്

അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?