Question:

"പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇട്ടെങ്കിലും ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇളക്കി'. ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്

Aസുഭാഷ് ചന്ദ്ര ബോസ്

Bരവീന്ദ്രനാഥ ടാഗോർ

Cഗാന്ധിജി

Dമൗലാനാ മുഹമ്മദലി

Answer:

C. ഗാന്ധിജി

Explanation:

പ്ലാസി യുദ്ധം

  • ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം - പ്ലാസി യുദ്ധം

  • പ്ലാസി യുദ്ധം നടന്ന വർഷം  - 1757

  • പ്ലാസിയുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയത് - സിറാജ്‌-ഉദ്‌-ദൗള

  • ബംഗാൾ നവബായിരുന്നു സിറാജ്‌-ഉദ്‌-ദൗള

  • ബ്രിട്ടീഷുകാരുമായി രഹസ്യധാരണ ഉണ്ടാക്കിയവരായിരുന്നു നവാബിന്റെ സൈന്യത്തെ നയിച്ചത്‌,അതിനാൽ ബ്രിട്ടീഷുകാർ ജയിക്കുകയും നവാബ് കൊല്ലപ്പെടുകയും ചെയ്തു.

  • പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - റോബർട്ട് ക്ലൈവ്.

  • പ്ലാസി യുദ്ധത്തിനുശേഷം ബംഗാളിൽ ബ്രിട്ടീഷുകാർ ഭരണമേല്‍പിച്ച രാജാവ് - മിർ ജാഫർ

  • പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ

ജാലിയൻ വാലാബാഗ് കൂട്ടക്കൊല

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം -1919 ഏപ്രിൽ 13

  • നടന്ന സ്ഥലം -അമൃത് സർ (പഞ്ചാബ് )

  • കാരണമായ നിയമം -റൌലറ്റ് ആക്ട് 

  • ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച ഓർഡർ -crawling order 

  • നേതൃത്വം നൽകിയ ഓഫീസർ -ജനറൽ റെജിനാൾഡ് ഡയർ 

  • വെടിവെക്കാൻ അനുമതി നൽകിയത് -മൈക്കിൾ . ഒ  . ഡയർ 

  • മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ്

കൂട്ടക്കൊലയിൽ പ്രധിഷേധിച്ചു പദവികളും ,ബഹുമതികളും തിരിച്ചു നൽകിയവർ :

  • "സർ "പദവി  -  രവീന്ദ്ര നാഥ ടാഗോർ 

  • "കൈസർ -ഇ -ഹിന്ദ് " ബഹുമതി - ഗാന്ധിജി ,സരോജിനി നായിഡു 


Related Questions:

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി?

ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകളും ആസ്ഥാനവും ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. സേവാ സമിതി - അലഹബാദ് 
  2. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ - ലണ്ടൺ 
  3. ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി - കൊൽക്കത്ത 
  4. നാഷണൽ ഇന്ത്യൻ അസോസിയേഷൻ - ബ്രിസ്റ്റൾ 

'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?

Who called Jinnah 'the prophet of Hindu Muslim Unity?