Question:

താഴെപ്പറയുന്നതില്‍ ഇസ്ലാം മതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി?

Aനാമദേവ്‌

Bചൈതന്യ

Cരാമാനന്ദന്‍

Dരാമാനുജന്‍

Answer:

A. നാമദേവ്‌

Explanation:

  • നാംദേവ് ,സന്ത് നാംദേവ് എന്നും അറിയപ്പെട്ടിരുന്ന ഭക്തകവി ആയിരുന്നു.[1] 1270-1350 കാലഘട്ടത്തിൽ ഇന്നത്തെ മഹാരാഷ്ട്രയിൽ ഇദ്ദേഹം ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.[2][3].ഹിന്ദുമതത്തിലെ വർക്കാരി സന്യാസി വിഭാഗത്തിലെ പ്രമുഖനായിരുന്നു നാം ദേവ് .
  • അദ്ദേഹത്തെ സിക്കുകാരും ബഹുമാനിക്കുന്നു.
  • നാംദേവ് ഗൃഹസ്ഥാശ്രമത്തിലൂടെയും മോക്ഷം പ്രാപ്തമാക്കാം എന്ന് ഉപദേശിച്ചു.വൈഷ്ണവ തത്ത്വചിന്തകളാൽ സ്വാധീനം ഉൾക്കൊണ്ടവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വിഠോഭ (കൃഷ്ണൻ?)യോടുള്ള ഭക്തി അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാണ്. [1] ജ്ഞാനേശ്വർ,തുക്കാറാം എന്നിവരോടൊപ്പം നാംദേവും തൻറെ രചനകളിലൂടെ വർക്കാരി ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിൽ അടിത്തറപാകി [6] പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകയിൽ രൂപംകൊണ്ട ഏകദൈവാധിഷ്‌ഠിതമായ വിഠോഭാ ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിലേക്ക് പ്രചാരം ലഭിക്കുന്നതിൽ നാംദേവ് മഹത്തായ പങ്ക് വഹിച്ചു.
  • അബ്രാഹ്മണനായിരുന്ന നാംദേവ് മറാഠി ഭാഷയിലായിരുന്നു രചനകൾ നടത്തിയത്. ലളിതമായ പദങ്ങളും സങ്കീർത്തന എന്ന സംഗീതോപകരണവും ഉപയോഗിച്ചായിരുന്നു അദ്ദേഹം വിഠോഭാ കീർത്തനങ്ങൾ ആലപിച്ചിരുന്നത്. അതിനാൽ തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹത്തിൻറെ കീർത്തനങ്ങൾ സ്ഥാനംപിടിച്ചു. അദ്ദേഹം ജാതിവേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും വിഠോഭാ ഭക്തിയിലേക്ക് ആനയിച്ചു. ബ്രാഹ്മണമേധാവിത്വത്തിൻ കീഴിൽ വേദങ്ങൾ അപ്രാപ്യമായിരുന്ന സമൂഹത്തിന് സാംസ്കാരികമായ പുരോഗതി കൈവരിക്കാൻ നാംദേവ് അവസരമൊരുക്കി.
  • സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ആദിഗ്രന്ഥയിൽ നാംദേവിന്റെ രചനകൾ കാണാം.[

Related Questions:

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?

ശകവർഷം ആരംഭിച്ചത് എന്ന് ?

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?

തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്?

'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?