Question:

സങ്കരയിനം നെല്ലിന് ഉദാഹരണം :

Aഅനുഗ്രഹ

Bഅന്നപൂർണ്ണ

Cലോല

Dഅനാമിക

Answer:

B. അന്നപൂർണ്ണ

Explanation:

വർഗസങ്കരണം (Hybridisation)

  • ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം.
  • ഇങ്ങനെയുണ്ടാവുന്ന വിത്തുകളിൽ രണ്ടിനത്തിന്റെയും ഗുണങ്ങളുള്ള വയും ദോഷങ്ങളുള്ളവയും സമ്മിശ്രഗുണങ്ങൾ ഉള്ളവയും ഉണ്ടാവാം.
  • ഇതിൽ അനുഗുണമായ വിത്തുകൾ തിരഞ്ഞെടുക്കുന്നു.

കേരളത്തിലെ പ്രധാന സങ്കരയിന വിളകൾ 

  • നെല്ല് : പവിത്ര, ഹ്രസ്വ, അന്നപൂർണ
  • പയർ : ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക
  • പച്ചമുളക് :  ഉജ്ജ്വല ജ്വാലാമുഖി അനുഗ്രഹ
  • വെണ്ട : കിരൺ, അർക്ക, അനാമിക. സൽക്കീർത്തി
  • വഴുതന :  സൂര്യ, ശ്വേത, ഹരിത,നീലിമ
  • തക്കാളി : മുക്തി, അനഘ അക്ഷയ 

Related Questions:

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?

Golden rice is rich in :

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?

കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് ?