Question:
താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.
i. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ ഇതിനെ
ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു
ii. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ്
iii. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ പ്രധാന സ്രോതസ്സുകളാണ്.
iv. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
Aജീവകം A
Bജീവകം C
Cജീവകം E
Dജീവകം D
Answer:
C. ജീവകം E
Explanation:
ജീവകം E
- ജീവകം E യുടെ ശാസ്ത്രീയനാമം - ടോക്കോഫിറോൾ
- ബ്യൂട്ടി വൈറ്റമിൻ , ഹൃദയത്തിൻറെ സംരക്ഷകൻ എന്നിങ്ങനെ അറിയപ്പെടുന്നു
- ജീവകം E യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - വന്ധ്യത
- മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം
- നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം