Question:
താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.
(i) കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.
(ii) പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ്
(iii) പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ
(iv) കരളിലാണ് ഇവ സംഭരിക്കപ്പെടുന്നത് .
Aജീവകം C
Bജീവകം A
Cജീവകം B
Dജീവകം D
Answer:
B. ജീവകം A
Explanation:
വിറ്റാമിൻ A
- ശാസ്ത്രീയനാമം - റെറ്റിനോൾ / കരോട്ടിനോൾ
- മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവകം
- കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
- കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം - ജീവകം A
- ജീവകം A കണ്ടെത്തിയത് - മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
- പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ
- പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ്