Question:

അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

Aആലപ്പുഴ

Bഇടുക്കി

Cതിരുവനന്തപുരം

Dമലപ്പുറം

Answer:

C. തിരുവനന്തപുരം

Explanation:

അഞ്ചുതെങ്ങ് കലാപം:

  • കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ പ്രക്ഷോഭം : അഞ്ചുതെങ്ങ് കലാപം
  • അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരം
  • അഞ്ചുതെങ്ങ് കലാപം നടന്നത് : 1697 ൽ
  • അഞ്ചുതെങ്ങ് കലാപത്തിന് പ്രധാന കാരണം : കുരുമുളക് വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തം ആക്കിയത്
  • തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷ്കാർക്ക് വ്യാപാരശാലയും, കോട്ടയും സ്ഥാപിക്കാൻ അനുവാദം നൽകിയത് : വേണാട് ഭരണാധികാരി
  • ഉമയമ്മറാണി, 'ആറ്റിങ്ങൽ റാണി' എന്നും അറിയപ്പെടുന്നു
  • ആറ്റിങ്ങൽ റാണി 1684 ൽ ഒരു വ്യവസായശാല പണിയാനാണ് അനുവാദം കൊടുത്തത്
  • ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേനാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ആയിരുന്നു : അഞ്ചുതെങ്ങ്
  • അഞ്ചുതെങ്ങിൽ പണ്ടകശാല പണി പൂർത്തിയാക്കിയ വർഷം : 1690
  • ഒരു കോട്ട കൂടി അവിടെ പണിയാൻ ഉമയമ്മറാണി ബ്രിട്ടീഷുകാർക്ക് അനുമതി കൊടുത്തത് : 1690 ഓടുകൂടി
  • അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയാക്കിയ വർഷം : 1695
  • വാണിജ്യ - വ്യവസായ ആവശ്യങ്ങൾക്കാണ് അവർ ഇവിടെ കോട്ടയും ഫാക്ടറിയും പണിതത്.
  • എന്നാൽ ക്രമേണ അവരുടെ സൈനിക ആയുധങ്ങൾ ശേഖരിക്കുന്നതിനുള്ള താവളമാക്കി അഞ്ചുതെങ്ങ് അവർ മാറ്റി.
  • അഞ്ചുതെങ്ങിൽ കൂടുതൽ സ്വാതന്ത്ര്യം ബ്രിട്ടീഷുകാർക്ക് ഉമയമ്മ റാണി നൽകി.
  • 1697 പ്രദേശവാസികൾ എല്ലാം ചേർന്ന് ബ്രിട്ടീഷുകാരുടെ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. ഈ കലാപം ബ്രിട്ടീഷുകാർ അടിച്ചമർത്തി.
  • അതിനു ശേഷം നാട്ടുകാരെയും ജനങ്ങളെയും കർഷകരെയും പരമാവധി ചൂഷണം ചെയ്തു കൊണ്ട് ബ്രിട്ടീഷുകാർ അവരുടെ വ്യവസായം മുന്നോട്ടു കൊണ്ടു പോയി.

Related Questions:

ചാന്നാർ കലാപത്തിൻ്റെ ലക്ഷ്യം എന്തായിരുന്നു ?

Who among the following were the leaders of electricity agitation?

1.Ikkanda Warrier

2.Dr.A.R Menon

3.C.R Iyunni.

The owner of the sixty percent of the total cultivable land at Pookkottur in the Eranad Taluk in 1921 was

undefined

ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?