Question:
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക :
(i) ലോങ്ങ് മാർച്ച്
(ii) ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം
(iii) മഹത്തായ സാംസ്‌കാരിക വിപ്ലവം
(iv) ജപ്പാന്റെ ചൈനാ ആക്രമണം
A(ii), (i), (iii), (iv)
B(iv), (i), (iii), (ii)
C(iv), (ii), (iii), (i)
D(ii), (i), (iv), (iii)
Answer:
D. (ii), (i), (iv), (iii)
Explanation:
ചൈനീസ് വിപ്ലവം
- ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പബ്ലിക്കൻ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം
- ചൈന ഭരിച്ച അവസാന രാജവംശം - മഞ്ചു രാജവംശം
- 1911 - ൽ സൻയാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം
- ചൈനീസ് വിപ്ലവം നിലവിൽ വന്നത് - 1912
- ദക്ഷിണ ചൈനയിൽ സൻയാത് സെന്നിന്റെ റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചത് - കുമിന്താങ് പാർട്ടി
ലോങ്ങ് മാർച്
- സൻയാത് സെന്നിൻ്റെ മരണത്തെത്തുടർന്ന് ചിയാങ് കൈഷക്ക് ഭരണത്തിന്റെ തലവനായി
- ചിയാങ് കൈഷക്ക് ചൈനയിൽ സൈനിക ഏകാധിപത്യഭരണത്തിനു തുടക്കം കുറിച്ചു.
- കമ്മ്യൂണിസ്റ്റുകളുമായുള്ള സഹകരണം ഉപേക്ഷിച്ച് അദ്ദേഹം അമേരിക്കയടക്കമുള്ള വിദേശശക്തികൾക്ക് ചൈനയിൽ യഥേഷ്‌ടം ഇടപെടാൻ അവസരമൊരുക്കി.
- ചൈനയുടെ കൽക്കരി, ഇരുമ്പുവ്യവസായങ്ങൾ, ബാങ്കിങ്, വിദേശവ്യാപാരം തുടങ്ങിയ മേഖലകളെല്ലാം നിയന്ത്രിച്ചിരുന്നത് വിദേശരാജ്യങ്ങളായിരുന്നു.
- ചിയാങ് കൈഷക്കിൻ്റെ നയങ്ങളെ കമ്മ്യൂണിസ്റ്റുകൾ എതിർത്തതിനെത്തുടർന്ന് അവരെ ക്രൂരമായി നേരിട്ടു.
- ഈ സമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മാവോ സെ തുംഗ് ഉയർന്നു വന്നു.
- 1934 ൽ കമ്മ്യൂണിസ്റ്റുകൾ മാവോയുടെ നേത്യത്വത്തിൽ തെക്കൻ ചൈന യിലെ കിയാങ്സിയിൽനിന്ന് ഒരു യാത്ര ആരംഭിച്ചു.
- നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്‌തുകൊണ്ടുള്ള
- അതിസാഹസികമായ ഈ യാത്ര വടക്കു പടിഞ്ഞാറ് യെനാനിൽ അവസാനിച്ചു.
- യാത്രയിലുടനീളം ധാരാളം കൃഷിഭൂ മിയും അനേകം ഗ്രാമങ്ങളും പ്രഭുക്കന്മാരിൽനിന്ന് പിടിച്ചെടുത്ത് കർഷകർക്കു നൽകി. ഏകദേശം
- 12000 കിലോമീറ്റർ സഞ്ചരിച്ച ഈ യാത്ര 'ലോങ് മാർച്ച്' എന്നറിയപ്പെടുന്നു.
മഹത്തായ സാംസ്‌കാരിക വിപ്ലവം
- 1966 - 1976 കാലഘട്ടത്തിൽ ചൈനയിൽ നടന്ന സാമൂഹിക-രാഷ്ട്രീയ രക്തരൂക്ഷിത വിപ്ലവം
- നേതൃത്വം നൽകിയത് : മാവോ സെ തുംഗ്
സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ :
- സോഷ്യലിസം വ്യാപകമാക്കുക
- മുതലാളിത്തത്തിന്റെ അവശേഷിപ്പുകളെ ചൈനയിൽനിന്നും തുടച്ചുമാറ്റുക
- ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുക
- ഈ വിപ്ലവം ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെയും സംസ്കാരത്തെയും തകർക്കുകയും ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് കാരണമാവുകയും ചെയ്തു.
- 1969 ൽ സാംസ്കാരിക വിപ്ലവം അവസാനിപ്പിച്ചതായി മാവോ പ്രഖ്യാപിച്ചു