Question:

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ ക്രമപ്പെടുത്തുക:

1.ഗുരുവായൂര്‍ സത്യഗ്രഹം

2.ചാന്നാര്‍ ലഹള

3.മലയാളി മെമ്മോറിയല്‍

4.നിവര്‍ത്തന പ്രക്ഷോഭം

A1,2,3,4

B2,3,1,4

C4,2,3,1

D2,3,4,1

Answer:

B. 2,3,1,4

Explanation:

  • ചാന്നാർ ലഹള : 1859
  • മലയാളി മെമ്മോറിയൽ സമർപ്പിച്ച ദിവസം - 1891 ജനുവരി 1
  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് : 1931 നവംബർ 1
  • നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് : 1932

Related Questions:

മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര് ?

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭവം പ്രകടിപ്പിച്ച് കൊണ്ട് കോഴിക്കോട് നിന്നും ജാഥ നടത്തിയത് ആര് ?

ഉത്തരവാദ പ്രക്ഷോഭം നയിച്ച വനിതാ നേതാവ് ആര് ?