Question:

ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു, അത് താഴെപ്പറയുന്നവയിൽ ഏതിന് വിധേയമാണ് ?

(i) പൊതുക്രമം 

(ii) ധാർമ്മികത 

(iii) ആരോഗ്യം 

A(i), (ii) മാത്രം

B(ii), (iii) മാത്രം

C(iii) മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Explanation:

• ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങള്‍ക്കും ഇനിപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും: a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തിപ്പിനുമുള്ള അവകാശം  b.മതപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം  c.ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള അവകാശം  d.നിയമാനുസൃതം അത്തരം സ്വത്തുക്കള്‍ നോക്കിനടത്തുന്നതിനുള്ള അവകാശം


Related Questions:

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് ?

ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ്, ഇന്ത്യൻ പൗരന്മാർക്ക് അവർക്കെതിരെയും ഇന്ത്യൻ സർക്കാരിനെതിരെപോലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ അനുവദിക്കുന്നത് ?

ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?