കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജന ങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്
Aസ്നേഹപൂർവ്വം
Bസമാശ്വാസം
Cസ്നേഹസാന്ത്വനം
Dവയോമിത്രം-
Answer:
D. വയോമിത്രം-
Read Explanation:
കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി-സ്നേഹസാന്ത്വനം
മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതി-സ്നേഹപൂർവ്വം
വൃക്ക തകരാറിലായതിനാൽ മാസത്തിലൊരിക്കലെങ്കിലും ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികൾക്ക് ധനസഹായം നൽകുന്ന പദ്ധതി-. (പ്രതിമാസ നിരക്ക് 1100/- രൂപ)-സമാശ്വാസം