Question:
ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ?
A110
B112
C280
D360
Answer:
C. 280
Explanation:
ധനകാര്യ കമ്മീഷൻ
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇന്ത്യൻ രാഷ്ട്രപതി രൂപീകരിക്കുന്ന കമ്മീഷനുകളാണ് ധനകാര്യ കമ്മീഷനുകൾ
- ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ നിർവചിക്കുന്നതിനായിട്ടാണ് ധനകാര്യ കമ്മീഷനുകൾ രൂപീകരിക്കുന്നത്.
- ധനകാര്യ കമ്മീഷൻ ഒരു അർദ്ധ നീതിന്യായ സംവിധാനമാണ്(Quasi Judicial Body).
- സാധാരണയായി അഞ്ചുവർഷം കൂടുമ്പോഴാണ് ധനകാര്യ കമ്മീഷനെ പുതുതായി രൂപീകരിക്കുന്നത്.
- ന്യൂഡൽഹിയിലെ ടോൾസ്റ്റോയ് മാർഗിലുള്ള 'ജവഹർ വ്യാപാർഭവൻ' ആണ് ധനകാര്യ കമ്മീഷന്റെ ആസ്ഥാനം.
ധനകാര്യ കമ്മീഷന്റെ ഘടന
- 1 ചെയർമാനും 4 അംഗങ്ങളും ഉൾപ്പെടെ 5 അംഗങ്ങളാണ് ധനകാര്യ കമ്മീഷനിൽ ഉണ്ടാകുന്നത്.
- ധനകാര്യ കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
- കാലാവധി പൂർത്തിയായ ശേഷം ചെയർമാനെയും അംഗങ്ങളെയും, ആവശ്യമെങ്കിൽ വീണ്ടും നിയമിക്കുവാൻ സാധിക്കും.
- ചെയർമാന്റെയും അംഗങ്ങളുടെയും യോഗ്യത തീരുമാനിക്കാൻ പാർലമെന്റിന് അധികാരം ഉണ്ടായിരിക്കും.
- പൊതുകാര്യങ്ങളിലെ പ്രവർത്തി പരിചയം (Experience in public affairs) ആണ് ചെയർമാന്റെ യോഗ്യതയായി പാർലമെന്റ് നിശ്ചയിച്ചിരിക്കുന്നത്.
കമ്മീഷനിലെ മറ്റു നാല് അംഗങ്ങളുടെ യോഗ്യത ഇപ്രകാരമാണ് :
- ഒരു ഹൈക്കോടതി ജഡ്ജിയോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി ആകാൻ യോഗ്യതയുള്ള വ്യക്തിയോ ആയിരിക്കണം.
- പൊതുവിലുള്ള ധനകാര്യ വിഷയങ്ങളിലും ഗവൺമെന്റുമായി ബന്ധപ്പെട്ട ധനകാര്യ വിഷയങ്ങളിലും പ്രത്യേക അറിവുള്ള വ്യക്തി ആയിരിക്കണം.
- സാമ്പത്തിക ശാസ്ത്രത്തിൽ പ്രത്യേക അറിവുള്ള വ്യക്തി ആയിരിക്കണം.