Question:

സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?

Aചാൾസ് നിയമം

Bഅവഗാഡ്രൊ നിയമം

Cബോയിൽ നിയമം

Dഇതൊന്നുമല്ല

Answer:

C. ബോയിൽ നിയമം

Explanation:

ബോയിൽ നിയമം

  • 'ഊഷ്മാവ് സ്ഥിരമായിരിക്കുന്ന ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും'.ഇതാണ് ബോയിൽ നിയമം
  • ആധുനിക രസതന്ത്രത്തെ വളർത്തിയ മഹാന്മാരിലൊരാളാണ് അയർലൻഡുകാരനായ റോബർട്ട് ബോയിൽ
  • 1662 ലാണ് അദ്ദേഹം തന്റെ പ്രശസ്തമായ ബോയിൽ നിയമം അവതരിപ്പിച്ചത്.
  • വ്യാപ്തം കുറയുമ്പോൾ വാതക തന്മാത്രകൾ തമ്മിലുള്ള കൂട്ടിയിടി കൂടുന്നതാണ് മർദ്ദം കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
  • വ്യാപ്തം കൂടുമ്പോൾ മർദ്ദം കുറയുകയും ചെയ്യും.
  • എല്ലാ വാതകങ്ങളും ചെറുകണികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിന് തെളിവുകൂടിയായി ഈ നിയമം.

ബോയിൽ നിയമം

V ∝ 1/P (T, n സ്ഥിരം),

P1V1 = P2V2 


Related Questions:

താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?

STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .

ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് :