Question:
40 ഗ്രാം മിഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക
CH4 + 2O2 ----> CO2 + 2H2O
A110 ഗ്രാം
B220 ഗ്രാം
C55 ഗ്രാം
D40 ഗ്രാം
Answer:
A. 110 ഗ്രാം
Explanation:
CH4 + 2O2 ----> CO2 + 2H2O
40g മിഥെയ്ൻ (CH4) പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) അളവ് മോളാർ മാസ് ഉപയോഗിച്ചു കണ്ടെത്താവുന്നതാണ്.
CH4 ന്റെ മോളാർ മാസ്:
- C ന്റെ മോളാർ മാസ് = 12
- H ന്റെ മോളാർ മാസ് = 1
CH4 = 12 + 4 x 1
= 12 + 4
= 16g
CO2 ന്റെ മോളാർ മാസ്:
- C ന്റെ മോളാർ മാസ് = 12
- O ന്റെ മോളാർ മാസ് = 16
CO2 = 12 + 2 x 16
= 12 + 32
= 44g
16g CH4 → 44g CO2
ചോദ്യപ്രകാരം, 40g CH4 ഇൽ നിന്നും ലഭിക്കുന്ന CO2 ന്റെ അളവ് ,
16 CH4 → 44 CO2
40 CH4 → x CO2
ഇതിൽ നിന്നും,
16/40 = 44/x
x = (44 x 40)/16
= (44 x 10)/4
= 11 x 10
= 110g
അതായത്, 40g CH4 നിന്നും 110g CO2 ലഭിക്കുന്നു.