Question:

ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്

(ii) 1934 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി

(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി 

A(i), (ii) & (iv)

B(i), (ii) & (iii)

C(ii), (iii) & (iv)

D(i), (iii) & (iv)

Answer:

B. (i), (ii) & (iii)

Explanation:

1955ഏപ്രിൽ 30-ന്‌ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇമ്പീരിയൽ ബാങ്കുകളെ റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. 60% ഓഹരികളുടെ ഉടമസ്ഥാവകഅശം റിസർവ്വ് ബാങ്ക് ഏറ്റെടുത്തു. ജൂലൈ 1-ന്‌, ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചു.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?

പങ്കാളിത്ത സാമ്പത്തികത്തിലൂടെ ഇതരവും സുസ്ഥിരവും തുല്യവുമായ കൃഷിയുടെയും ഗ്രാമീണ വികസനത്തിൻെറയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപെടലുകൾ ,നവീകരണങ്ങൾ ,സാങ്കേതിക വിദ്യ ,സ്ഥാപന വികസനം ,തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയുക

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)