Question:

ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?

Aഅമേരിക്കയും സോവിയറ്റ് യൂണിയനും

Bഅമേരിക്ക-ചൈന

Cഇംഗ്ലണ്ട്-ഫ്രാന്‍സ്‌

Dഫ്രാന്‍സും-അമേരിക്കയും

Answer:

A. അമേരിക്കയും സോവിയറ്റ് യൂണിയനും

Explanation:

രണ്ടാം ലോക മഹായുദ്ധത്തില്‍ ഒന്നിച്ചു പൊരുതിയ മിത്രങ്ങളായിരുന്ന അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ രണ്ടു ചേരികളിലായി നിന്നുകൊണ്ട്‌ ശീത സമരം ആരംഭിച്ചു. രണ്ടു രാഷ്ട്രങ്ങളും അവരുടെ ചേരിരാജ്യങ്ങളും പരസ്‌പരം ശക്തി തെളിയിക്കാന്‍ ആയുധ മത്സരങ്ങളും തുടങ്ങി. പതിറ്റാണ്ടുകള്‍ റഷ്യയും അമേരിക്കയും വഷളായ ബന്ധങ്ങള്‍ പിന്തുടര്‍ന്നിരുന്നു. ഈ കാലഘട്ടത്തില്‍ ആപല്‍ സന്ധികള്‍ പലതും കടന്നുപോയിട്ടുണ്ട്‌. അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള തലത്തില്‍ വ്യാപിച്ചിരുന്നു. ക്യൂബന്‍ മിസൈല്‍ പ്രശ്‌നം, വിയറ്റ്‌നാം, ഹംഗറി, ബര്‍ലിന്‍ വാള്‍,അഫ്‌ഗാന്‍ യുദ്ധം എന്നിങ്ങനെ ലോക ഭീഷണികള്‍ ശീത സമരങ്ങളുടെ ഭാഗങ്ങളായി കടന്നുപോയി. ചിലത്‌ മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കുകള്‍ വരെയെത്തിച്ചു. മനുഷ്യ കുലത്തെ തന്നെ ഇല്ലാതാക്കുന്ന നശീകരണായുധങ്ങളുടെ ഉത്ഭാദനം ശീത സമരങ്ങളുടെ സൃഷ്ടിയായിരുന്നു.


Related Questions:

ഗ്ലാനോസ്ത്, പെരിസ്‌ട്രോയ്ക്ക എന്നിവ ആരുമായി ബന്ധപ്പെട്ടതാണ് ?

കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ അമേരിക്ക മുന്നോട്ട് വച്ച നയം ഏത് ?