Question:
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി
Aകഴ്സൺ പ്രഭു
Bറിപ്പൺ പ്രഭു
Cമൗണ്ട് ബാറ്റൻ പ്രഭു
Dഇർവിൻ പ്രഭു
Answer:
A. കഴ്സൺ പ്രഭു
Explanation:
ബംഗാൾ വിഭജനം
- 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി' എന്നാണ് ബംഗാളിനെ വിശേഷിപ്പിക്കുന്നത്.
- ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കാനും ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്താനുമാണ് ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിക്കുവാൻ തീരുമാനിച്ചത്.
- ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20
- ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്സൺ പ്രഭു
- ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16
- ബംഗാൾ വിഭജനത്തെ തുടർന്ന് ദേശീയ വിലാപ ദിനമായി ആചരിച്ചത് - ഒക്ടോബർ 16
- ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
- വിഭജനം നിലവിൽ വരുമ്പോൾ ലോർഡ് ബ്രോഡ്രിക് ആയിരുന്നു ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്.
- ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു ബംഗാൾ വിഭജന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ്
- ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ
- ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ 16
- ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ
- ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത
- ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911
- ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
- ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
- ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം