Question:

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

Aഇന്ത്യാ-പാകിസ്ഥാൻ യുദ്ധം

Bഇന്ത്യയുടെ അണുവിസ്ഫോടനം

Cഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം

Dഇന്ത്യാ-ചൈന യുദ്ധം

Answer:

B. ഇന്ത്യയുടെ അണുവിസ്ഫോടനം

Explanation:

🔹 ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. 🔹 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. 🔹 രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്


Related Questions:

മൃതജൈവവസ്തുക്കളിലെ സങ്കീർണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവയ്ക്ക് എന്ത് പറയുന്നു ?

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :

ഇന്ത്യയുടെ അഞ്ചാം ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസ്റുടെ ഓഫീസും സയൻസ് ആൻഡ് ടെക്നോളജി വകുപ്പും സംയുക്തമായിട്ടാണ് അഞ്ചാം ശാസ്ത്ര സാങ്കേതിക നയം രൂപീകരിച്ചത്.

2.രാജ്യത്തു നടക്കുന്ന പഠന ഗവേഷണങ്ങളിൽ ഉരുത്തിരിയുന്ന ഫലങ്ങളും അവയ്ക്കാധാരമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമാകുന്ന ദേശീയ നിരീക്ഷണാലയം (National STI Observatory) സ്ഥാപിതമാകുമെന്നു നയം വ്യക്തമാക്കുന്നുണ്ട്.

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?

ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?