Question:
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സ്ഥാപിതമായ വർഷം ?
A1951
B1952
C1953
D1954
Answer:
A. 1951
Explanation:
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO)
- ഇന്ത്യയിലെ സ്ഥിതി വിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
- സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസിയാണ്.
- കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഭാഗമായി 1951 മെയ് 2 ന് കാബിനറ്റ് സെക്രട്ടേറിയറ്റിലാണ് സിഎസ്ഒ സ്ഥാപിതമായത്.
- സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടത്.
- 1954-ൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ എന്നറിയപ്പെട്ടു
- നിലവിൽ മൂന്നാം തവണയും പുനർനാമകരണം ചെയ്യപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്ന് വിളിക്കുന്നു
- ഡൽഹിയിലാണ് CSO സ്ഥിതി ചെയ്യുന്നത്.
- 5 അഡീഷണൽ ഡയറക്ടർ ജനറലുകളുടെ സഹായത്തോടെ ഒരു ഡയറക്ടർ ജനറലാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.
- CSO ധവളപത്രം ഔദ്യോഗികമായി പ്രസിദ്ധീകരണം തുടങ്ങിയ വർഷം : 1956
CSOയുടെ മുഖ്യ പ്രവർത്തനങ്ങൾ :
- എല്ലാ മേഖലകളുടെയും സ്ഥിതി വിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു.
- സ്ഥിതി വിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണ്ടെത്തുന്നു.
- വ്യവസായങ്ങളുടെ വാർഷിക സർവേ നടത്തുന്നു.
- സാമ്പത്തിക സെൻസസുകളുടെയും അതിന്റെ തുടർ സർവേകളുടെയും നടത്തിപ്പ്.
- വ്യാവസായിക ഉൽപ്പാദന സൂചിക തയ്യാറാക്കുന്നു.
- മാനവ വികസന സ്ഥിതിവിവരക്കണക്കുകൾ (Human Development Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു.
- ജെൻഡർ സ്റ്റാറ്റിസ്റ്റിക്സ് (Gender Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു
- വ്യാപാരം, ഊർജ്ജം, നിർമ്മാണം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു സ്ഥിതിവിവരക്കണക്കുകൾ