Question:

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു 

Ai, iv എന്നിവ മാത്രം

Bi, iii & iv എന്നിവ മാത്രം

Cii, iii & iv എന്നിവ മാത്രം

Dii, iii എന്നിവ മാത്രം

Answer:

A. i, iv എന്നിവ മാത്രം

Explanation:

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

  • കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ പ്രവർത്തനമാരംഭിച്ചു
  • കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നു
  • മലയാളത്തിലെ ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
  • മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും ,എഴുത്തുകാർക്കും ചിത്രകാർക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു.
  • സാംസ്കാരിക വകുപ്പിനുവേണ്ടി എല്ലാവർഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നു
  • കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'തളിര് വായനാമത്സരം' നടത്തുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്
  • സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായുള്ള ഒരു ഭരണസമിതിയാണ് ഇൻസ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

Related Questions:

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?

കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമേത് ?

Of the following dramas, which one does not belong to N.N. Pillai?

‘ഏകലവ്യൻ’ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആര് ?