Question:
ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?
Aഉദയവർമ്മ
Bകേരള വർമ്മ വലിയകോയി തമ്പുരാൻ
Cമാർത്താണ്ഡവർമ്മ
Dരാമവർമ്മ
Answer:
A. ഉദയവർമ്മ
Explanation:
ചെറുശ്ശേരി നമ്പൂതിരി
- ക്രിസ്തുവർഷം 15 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവി
- പ്രാചീന കവിത്രയത്തിൽ ഒരാളാണ് ചെറുശ്ശേരി നമ്പൂതിരി
- ചെറുശ്ശേരി ,കുഞ്ചൻ നമ്പ്യാർ ,എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്നവർ
- കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി
- ചെറുശ്ശേരിയുടെ പ്രധാന കൃതി - കൃഷ്ണഗാഥ
- ഭാഗവതം ദശമസ്കന്ധം എന്ന ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്
- ഭക്തി ,ഫലിതം ,ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ കാണാൻ കഴിയുന്നത്