Question:

"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനെ" കുറിച്ച് താഴെ തന്നിരിക്കുന്ന ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം ,ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം

  2. ഭൗമോപരിതലത്തിൽ നിന്ന് 20000 കി.മീ മുതൽ 20200 കി.മീ വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്നത്.

  3. ഏറ്റവും ചുരുങ്ങിയത് 2 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു .

Aii, iii എന്നിവ

Bi, ii എന്നിവ

Cഎല്ലാം

Di, iii എന്നിവ

Answer:

B. i, ii എന്നിവ

Explanation:

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (Global Positioning System)

  • ഭൗമോപരിതല വസ്‌തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS).
  • ഭൗമോപരിതലത്തിൽനിന്ന് 20000 മുതൽ 20200 കിലോമീറ്റർ വരെയുള്ള ഉയരത്തിൽ ആറ് വ്യത്യസ്‌ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയുടെ സഹായത്താലാണ് സ്ഥാനനിർണയം നടത്തുന്നത്.
  • ഉപഗ്രഹങ്ങളിൽ നിന്നു വരുന്ന സിഗ്‌നലുകൾ നമ്മുടെ കൈവശമുള്ള സ്വീകരണ ഉപാധിയിൽ (Receiver) ലഭ്യമായാൽ സ്ഥാനം നിർണയിക്കാൻ കഴിയും.
  • ഏറ്റവും ചുരുങ്ങിയത് 4 ഉപഗ്രഹങ്ങളിൽനിന്നു വരുന്ന സിഗ്‌നലുകളെങ്കിലും ലഭിച്ചാൽ മാത്രമേ ജി.പി.എസിന് അക്ഷാംശം, രേഖാംശം, ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ കൃത്യതയോടെ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളൂ.
  • സ്ഥാന നിർണയം കൂടുതൽ കൃത്യമായി നടത്താൻ കൂടുതൽ ഉപഗ്രഹങ്ങൾ ഈ സംവിധാനത്തിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • സൈനിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് അമേരിക്കൻ ഐക്യനാടുകൾ ഈ സംവിധാനം ആരംഭിച്ചതെങ്കിലും 1980 മുതൽ ഇത് പൊതുജനങ്ങൾക്കും ലഭ്യമാകുന്നുണ്ട്

Related Questions:

ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?

സ്ഥലങ്ങളുടെ അക്ഷരംശവും രേഖാംശവും കണ്ടെത്തുന്നതിന് ഐ.എസ്.ആർ.ഒ നിർമിച്ച വെബ്സൈറ്റ് ഏത് ?

ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?

ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?

സൗരസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?