Question:
താഴെ ' കൊടുത്തിരിക്കുന്ന രണ്ട് പ്രസ്താവനകൾ മനസ്സിലാക്കിയ ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിയമിക്കുന്ന ദേശീയ ഉപഭോക്ത പരിഹാര കമ്മീഷനിൽ പ്രസിഡന്റും കൂടാതെ നാലിൽ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം.
ii) ദേശീയ കമ്മീഷന് മുമ്പാകെ നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അതിന്റെ അധികാര പരിധി നിശ്ചയിക്കുന്നതിനായി 10 കോടിയിലധികം രൂപയുടെ വില ഉണ്ടായിരിക്കണം.
Aപ്രസ്താവനകൾ രണ്ടും ശരിയല്ല
Bപ്രസ്താവന (1) മാത്രം ശരിയാണ്
Cപ്രസ്താവനകൾ രണ്ടും ശരിയാണ്
Dപ്രസ്താവന (i) മാത്രം ശരിയാണ്
Answer:
B. പ്രസ്താവന (1) മാത്രം ശരിയാണ്
Explanation:
ദേശീയ തർക്കപരിഹാര കമ്മീഷൻ
- ദേശീയ തർക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 53
- ദേശീയ തർക്കപരിഹാര കമ്മീഷൻ ഓഫീസ് സ്ഥിതിചെയ്യുന്നത് : ന്യൂഡൽഹി
- ഒരു പ്രസിഡന്റും നാലിൽ കുറയാത്ത മറ്റംഗങ്ങളും ആണ് ഇതിൽ ഉള്ളത്.
- 2021ലെ ഭേദഗതി പ്രകാരം 50 ലക്ഷം രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി ജില്ലാ കമ്മീഷനിലും 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി സംസ്ഥാന കമ്മീഷനിലും രണ്ടു കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളുടെ പരാതി ദേശീയ കമ്മീഷനിലും ആണ് പരിഹരിക്കുന്നത്.