App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക ?  

1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.

2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.

3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു .

4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു.

A1, 2, 3, 4 ശരി

B1, 2, 3 ശരി

C2, 3, 4 ശരി

D1, 2, 4 ശരി

Answer:

D. 1, 2, 4 ശരി

Read Explanation:

ഊനഭംഗം:

  • ഊനഭംഗം എന്നത് ഒരു തരം കോശവിഭജനമാണ്.
  • ഇതിൻ്റെ ഫലമായി 4
    പുത്രികാകോശങ്ങൾ ഉണ്ടാകുന്നു.
  • ഈ പുത്രിക കോശങ്ങളിൽ മാതൃകോശത്തിന്റെ പകുതി
    എണ്ണം ക്രോമോസോമുകൾ മാത്രമേ കാണപ്പെടുന്നുള്ളൂ.


ക്രമഭംഗം:

          ക്രമഭംഗത്തിൽ മാതൃകോശത്തിന്റെ അതേ എണ്ണം ക്രോമസോമുകളുള്ള 2 പുത്രികാകോശങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന സെൽ ഡിവിഷനാണ് മൈറ്റോസിസ് / ക്രമഭംഗം.


Related Questions:

അണ്ഡത്തെ സജീവമാക്കുന്നതിനു പുറമേ, ബീജത്തിന്റെ മറ്റൊരു പങ്ക് അണ്ഡത്തിലേക്ക് ...... കൊണ്ടുപോകുക എന്നതാണ്

ബിജോൽപ്പാദന നളികയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന ഏത് കോശങ്ങളാണ് പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ ഉത്പാദിപ്പിക്കുന്നത്?

ബീജത്തിന്റെ ദ്രാവകഭാഗമായ സെമിനൽ പ്ലാസ്മ സംഭാവന ചെയ്യുന്നത്

(i) സെമിനൽ വെസിക്കിൾ

(ii) പ്രോസ്റ്റേറ്റ്

(iii) മൂത്രനാളി

(iv) ബൾബോറെത്രൽ ഗ്രന്ഥി

അമ്നിയോസെന്റസിസ് എന്ത് പ്രക്രിയയാണ് ?

ഒരു മനുഷ്യസ്ത്രീ ഏകദേശം എത്ര പ്രായമാകുമ്പോൾ ആർത്തവവിരാമത്തിലെത്തുന്നു.?