Question:

വിവേകോദയം പത്രത്തിനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക.

  1. 1904 മെയ് 13നാണ് വിവേകോദയം മാസിക പ്രസിദ്ധപ്പെടുത്തിയത്. 

  2. എസ്. എൻ . ഡി. പിയുടെ ആദ്യത്തെ മുഖപത്രമാണ് വിവേകോദയം

  3. ഈഴവ ഗസറ്റ് എന്നും ഇത് അറിയപ്പെടുന്നു.

Aiii മാത്രം ശരി

Bഇവയൊന്നുമല്ല

Ci മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

വിവേകോദയം

  • എസ്.എൻ.ഡി.പിയുടെ മുഖപത്രം - വിവേകോദയം
  • വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായിട്ടാണ് 
  • വിവോകോദയത്തിന്റെ സ്ഥാപകൻ - കുമാരനാശാൻ
  • വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ - എം.ഗോവിന്ദൻ
  • ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം - വിവേകോദയം
  • കുമാരനാശാൻ തന്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച മാസിക - വിവേകോദയം (1904-07)
  • പിൽക്കാലത്ത് വിവേകോദയം വിലയ്ക്കു വാങ്ങി പ്രസിദ്ധീകരിച്ചത് - സി.ആർ.കേശവൻ വൈദ്യർ 
  • എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം 

Related Questions:

മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത് ?

രാജ്യസമാചാരം പ്രസിദ്ധീകരിച്ചിരുന്ന സ്ഥലം ഏതാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1903 ൽ തൃശ്ശൂർ ജില്ലയിൽ നിന്നാണ്  രസികരഞ്ജിനി പത്രം പുറത്തിറങ്ങിയത്.  

2.മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ആയ ഉണ്ണുനീലിസന്ദേശം ആദ്യമായിട്ട് പ്രസിദ്ധപ്പെടുത്തിയത് രസികരഞ്ജിനി പത്രത്തിലാണ്. 

3.കുമാരനാശാൻ ആണ് രസികരഞ്ജിനി പത്രത്തിന്റെ സ്ഥാപകൻ.  

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി .