Question:

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

Ai,ii,iii

Bii,iii

Ci,iii

Di,ii,iii

Answer:

B. ii,iii

Explanation:

  • സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം എന്ന് അറിയപ്പെടുന്നത്.
  • പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർ‌ന്നുവന്നത്.
  • 1905 ൽ ഗോപാൽ കൃഷ്ണ ഗോഖലെ സ്ഥാപിച്ചതാണ് ' 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി.
  • വിവിധ വംശങ്ങളിലെയും മതങ്ങളിലെയും ഇന്ത്യക്കാരെ ക്ഷേമ പ്രവർത്തനങ്ങളിൽ ഏകീകരിക്കാനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടാണ് സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിതമായത്.
  • സെർവന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ ആസ്ഥാനം.പൂനയിൽ സ്ഥിതി ചെയ്യുന്നു.
  • 1914ൽ എച്ച് എൻ.ഖുൻസ്രു സ്ഥാപിച്ച സംഘടനയാണു സേവാസമിതി.

Related Questions:

ബംഗാള്‍ വിഭജനം നടത്തിയത്‌?

സതി, ജാതി വ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനംഏതായിരുന്നു ?

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട ‘സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ’ സെക്രട്ടറി ആരായിരുന്നു?

ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :