Question:

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക :

Aഅവിടെ ഏകദേശം ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Bഏകദേശം ആയിരത്തോളം സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു

Cഅവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Dഅവിടെ ഉണ്ടായിരുന്നത് ഏകദേശം ആയിരത്തോളം സ്ത്രീകളായിരുന്നു

Answer:

C. അവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Explanation:

  • ആവർത്തനം -ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • "അവിടെ ഏകദേശം ആയിരത്തോളം സ്ത്രീകൾ  ഉണ്ടായിരുന്നു"-ഇവിടെ ഏകദേശം ,ഓളം എന്നീ പദങ്ങൾ ഒരേ അർത്ഥം ഉൾകൊള്ളുന്നവയാണ് .ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി 

 


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?

താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :

ശരിയായത് തിരഞ്ഞെടുക്കുക