Question:
താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER ആണ്.
2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.
3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ് ROUTER.
A1 മാത്രം ശരി
B1,3 മാത്രം ശരി
C1,2 മാത്രം ശരി
Dഎല്ലാം ശരിയാണ്
Answer:
D. എല്ലാം ശരിയാണ്
Explanation:
റൂട്ടർ
നെറ്റ്‌വർക്കുകളിൽ ഡാറ്റ പാക്കറ്റുകൾ കൈമാറുന്ന ഒരു ഉപകരണമാണ് റൂട്ടർ.
ഒരു റൂട്ടർ കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളിലേക്കെങ്കിലും ബന്ധിപ്പിച്ചിരിക്കുന്നു, സാധാരണയായി രണ്ട് LAN-കൾ അല്ലെങ്കിൽ WAN-കൾ അല്ലെങ്കിൽ ഒരു LAN, അതിൻ്റെ ISP-യുടെ നെറ്റ്‌വർക്ക്.
ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊരു നെറ്റ്‌വർക്കിലേക്ക് ഡാറ്റയുടെ ചലനം സാധ്യമാക്കുന്ന ഉപകരണം - റൂട്ടർ