Question:
തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിസരണം
ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്‌ലി ആണ്
Aഒന്നു മാത്രം
Bരണ്ടു മാത്രം
Cരണ്ട് പ്രസ്താവനകളും ശരിയാണ്
Dരണ്ട് പ്രസ്താവനകളും തെറ്റാണ്
Answer:
C. രണ്ട് പ്രസ്താവനകളും ശരിയാണ്
Explanation:
- വിസരണം - ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നു പോകുമ്പോൾ അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനം
- ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം - വിസരണം
- ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - ലോർഡ് റെയ്ലി
- കടലിന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം -വിസരണം
- കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - സി. വി . രാമൻ
- ഘടക വർണങ്ങളുടെ തരംഗദൈർഘ്യം കുറയും തോറും വിസരണ നിരക്ക് കൂടുന്നു
- ദൃശ്യ പ്രകാശത്തിൽ വിസരണം കൂടുതൽ സംഭവിക്കുന്ന നിറം - വയലറ്റ്
- വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം - ചുവപ്പ്