Question:

താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക :

(i) സമത്വസമാജം - അയ്യങ്കാളി

(ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ

(iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു

(iv) യോഗക്ഷേമസഭ വി.ടി. ഭട്ടതിരിപ്പാട്

A(i) ഉം (ii) ഉം

B(iii) ഉം (iv) ഉം

C(ii) ഉം (iv) ഉം

D(iii) ഉം (i) ഉം

Answer:

C. (ii) ഉം (iv) ഉം

Explanation:

സമത്വ സമാജം:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം 
  • സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
  • സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
  • സ്ഥാപിച്ച വർഷം : 1836

ആത്മവിദ്യാ സംഘം:

  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു സ്ഥലം : മലബാർ
  • “ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ” ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ. 
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക : അഭിനവ കേരളം (1921) 
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • “സ്വതന്ത്ര ചിന്താമണി” എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ
  • ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം : പുന്നപ്ര (1932)

സഹോദര സംഘം/പ്രസ്ഥാനം :

  • സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന 
  • സഹോദര സംഘം സ്ഥാപിച്ചത് : 1917
  • സഹോദര സംഘത്തിന്റെ പ്രധാന ലക്ഷ്യം : ജാതി നശീകരണം
  • സഹോദര സംഘത്തിന്റെ ആദ്യത്തെ പൊതു പരിപാടി : മിശ്രഭോജനം.

യോഗക്ഷേമസഭ:

  • നമ്പൂതിരിസമുദായത്തിലെ ഉന്നമനത്തിനായി രൂപം കൊണ്ട സംഘടന
  • യോഗക്ഷേമസഭ സ്ഥാപിതമായ വർഷം 1908 ജനുവരി 31
  • യോഗക്ഷേമസഭ സ്ഥാപിതമായ സ്ഥലം : ആലുവ 
  • യോഗക്ഷേമസഭയുടെ ആദ്യ പ്രസിഡന്റ്റ് : ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്. 
  • യോഗക്ഷേമസഭയിലെ പ്രധാന അംഗമായിരുന്ന വ്യക്തി : വി ടി ഭട്ടതിരിപ്പാട്. 

Related Questions:

Who founded the Sadhu Jana Paripalana Sangham (SIPS) ?

തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത് :

Name the work written by Kumaranasan from the inspiration of Edwin Arnold's Light of Asia :

Who called wagon tragedy as 'the black hole of pothanur'?

വൈക്കം സത്യാഗ്രഹം തുടങ്ങിയതാര് ?