Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശകമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(i) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 60 വയസ്സ് തികയുന്നത് വരെയോ

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കുന്നത് അതതു സർക്കാരുകളാണ്

(iii) കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ 5 വർഷത്തേക്കും സംസ്ഥാന കമ്മീഷണർമാർ 3 വർഷത്തേക്കുമാണ് നിയമിക്കപ്പെടുന്നത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി  3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ

A(ii) & (iii) ശരിയാണ്

B(iii) മാത്രമാണ് ശരി

C(i) & (iv) ശരിയാണ്

D(iv) മാത്രമാണ് ശരി

Answer:

D. (iv) മാത്രമാണ് ശരി

Explanation:

  • 2005 ലെ വിവരാവകാശ നിയമത്തിലെ വകുപ്പ് 13 പ്രകാരം കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി 5 വർഷം അല്ലെങ്കില്‍ 65 വയസ്സ്‌ വരെ, ഏതാണോ ആദ്യം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിവരാവകാശ (ഭേദഗതി) ബിൽ 2019 പ്രകാരം കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകുന്നതുവരെയോ(ഏതാണോ ആദ്യം) ആയിരിക്കും. ഇതോടെ ഇവ രണ്ടും 3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ എന്ന് ഭേദഗതി ചെയ്യപ്പെട്ടു.

Related Questions:

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?

വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?

വിവരാവകാശ നിയമപ്രകാരം സാധാരണ എത്ര ദിവസം കൊണ്ടാണ് മറുപടി ലഭിക്കേണ്ടത് ?

വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.

2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.

3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്. 

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?